ചോറ്റാനിക്കര :മൂരിയമംഗലം ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിൽ ബ്രഹ്മശ്രീ പുലയന്നൂർ ദിലീപ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഇന്നും നാളെയുമായി ലക്ഷാർച്ചനയും കളഭാഭിഷേകവും നടക്കും. ഒക്ടോബർ 2ന് രാവിലെ 6.45ന് പൂജ വയ്പ്. ഒക്ടോബർ 5ന് രാവിലെ 8ന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം, നാരായണീയപാരായണം.