തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മ 'എന്റെ അനന്തപുരി' 'അഭിനന്ദനം 2022' എന്ന പേരിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു. ഇതോടൊപ്പം ഓണാഘോഷ പരിപാടിയും കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഈകുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും രാജ്യ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറ‌ഞ്ഞു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ കുട്ടികൾക്ക് കാഷ് പ്രൈസ് നൽകി. ശ്രീമൂലം ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംഗീജ്ഞൻ രമേഷ് നാരായൺ, കിംസ് എക്സിക്യുട്ടിവ് ഡയറക്ട‌ർ ഇം.എം.നജീബ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ, സി.ശിവൻകുട്ടി, ജി.ആർ.പത്മകുമാർ, കരമന ജയൻ തുടങ്ങിയവർ പങ്കെടുത്തു.