തിരുവനന്തപുരം: ദി ലാ ട്രസ്റ്റിന്റെ (ലീഗൽ അസിസ്റ്റന്റ്സ് ആൻഡ് വെൽഫെയർ ട്രസ്റ്റ്) 2021ലെ വി.ആർ.കൃഷ്ണയ്യർ പുരസ്കാരത്തിന് സുപ്രീംകോടതിയിലെ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ പദ്മശ്രീ മഹേഷ് ചന്ദർ മേത്തയെ തിരഞ്ഞെടുത്തു.

നാളെ രാവിലെ 9 മുതൽ തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ നടക്കുന്ന പരിപാടിയിൽ സ്പീക്ക‌ർ എം.ബി.രാജേഷ് മഹേഷ് ചന്ദർ മേത്തയ്ക്ക് പുരസ്കാരം സമ്മാനിക്കും. ട്രസ്റ്റ് രക്ഷാധികാരി അഡ്വ.എം.ഷഹീദ് അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് നഗരേഷ്, ജസ്റ്റിസ് എ.ബദറുദ്ദീൻ എന്നിവർ മുഖ്യാതിഥികളാകുമെന്നും ട്രസ്റ്റ് ചെയർമാൻ അഡ്വ.സന്തോഷ് കുമാർ പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഡ്വ. ജയകുമാർ, അഡ്വ. ഷിബു, അഡ്വ.ശിവലാൽ എസ്, സുരേഷ് എന്നിവർ പങ്കെടുത്തു.