തിരുവനന്തപുരം: വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫെഡറേഷൻ(വി.എ.സി.എഫ്) നൽകുന്ന മുൻ മന്ത്രി ആർ. ശങ്കരനാരായണപിള്ളയുടെ പേരിലുള്ള പുരസ്കാരത്തിന് സൂര്യാകൃഷ്ണമൂ‌ർത്തി അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 6ന് രാജ്ഭവനിൽ 12ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. പ്രസ് ക്ലബിൽ നടന്ന വാ‌ർത്തസമ്മേളനത്തിൽ വി.എ.സി.എഫ് ജനറൽ സെക്രട്ടറി അജീഷ് രാമനാഥൻപിള്ള, സംസ്ഥാന പ്രസിഡന്റ് എൽ. ഓമനക്കുട്ടിയമ്മ, സംസ്ഥാന കോർഡിനേറ്റർ സി. ശിവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.