
അബുജ: സ്വദേശികളല്ലാത്തവരെ തങ്ങളുടെ പരസ്യത്തിൽ നിന്ന് ഒഴിവാക്കാനുളള തീരുമാനവുമായി നെെജീരിയ. വിദേശികളായ മോഡലുകളെയും കലാകാരന്മാരെയും ഇനി പരസ്യത്തിൽ അഭിനയിപ്പിക്കില്ലെന്നാണ് സർക്കാർ തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ ഈ തീരുമാനം നടപ്പിലാക്കും. വിദേശികളെ പരസ്യത്തിൽ അഭിനയിപ്പിക്കാതിരിക്കുന്നത് തദ്ദേശീയരായ പൗരന്മാരിൽ നല്ല മാറ്റങ്ങളുണ്ടാക്കുമെന്നാണ് നൈജീരിയൻ പരസ്യ ഏജൻസികളുടെ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീവ് ബാബേക്കോ പറയുന്നത്.
നൈജീരിയൻ ബ്രാൻഡുകളിൽ പലപ്പോഴും വിദേശിയരെയാണ് മോഡലുകളായി ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ എട്ടുവർഷക്കാലത്തിനിടെ വർണ്ണവിവേചന പ്രശ്‌നങ്ങൾക്ക് എതിരെ രാജ്യത്ത് നിരവധി ജനങ്ങൾ സമരരംഗത്ത് വന്നിട്ടുണ്ട്. വിദേശ മോഡലുകളെ ഉപയോഗിച്ച് പരസ്യം ചെയ്യുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. നെെജീരിയയിൽ 200 മില്യൺ ജനങ്ങൾ ഉണ്ട്. അവരിൽ നിന്ന് ഒരു മോഡലിനെ കണ്ടെത്താൻ കഴിയില്ലേയെന്ന് പ്രതിഷേധിക്കുന്ന ജനങ്ങൾ ചോദിക്കുന്നതെന്നാണ് സ്റ്റീവ് ബാബേക്കോ പറഞ്ഞു.
Ban on the use of Foreign Models and Voice-Over Artists on the Nigerian Advertising Medium/Media pic.twitter.com/5pICTqOUt1
— Fed Min of Info & Cu (@FMICNigeria) August 23, 2022