gajapooja
കല്ലൂർകാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് കെ.വി. സുഭാഷ് തന്ത്രി ആനയൂട്ട് ചടങ്ങിന് തുടക്കം കുറിക്കുന്നു.

മൂവാറ്റുപുഴ: കല്ലൂർകാട് കലൂർ പേരമംഗലത്ത് അഷ്ടഗണപതി പ്രധാനമായ നാഗരാജ ക്ഷേത്രത്തിൽ കെ.വി. സുഭാഷ് തന്ത്രിയുടെ നേതൃത്വത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. എട്ട് ഗണപതി ക്ഷേത്രത്തിലും പൂജിച്ച ഗണപതി വിഗ്രഹങ്ങൾ പഠന മികവിനും സാമ്പത്തിക ഭദ്രതയ്ക്കും കുടുംബ ശ്രേയസിനും ഉത്തമമാണെന്നാണ് സങ്കല്പം. പൂജിച്ച വിഗ്രഹങ്ങൾ ഭക്തർക്ക് വീടുകളിൽ വച്ച് പൂജിക്കുന്നതിനായി ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ക്ഷേത്ര പോറ്റിമാർ വിതരണം നടത്തി.