employees-sangh
employees sangh

തിരുവനന്തപുരം: ശമ്പളത്തിന് പകരം സപ്ലൈകോ മുതലായ സ്ഥാപനങ്ങളിലെ കൂപ്പൺ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകാമെന്ന ഹൈക്കോടതി നിർദ്ദേശം തള്ളി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ്. രണ്ടുമാസത്തെ ശമ്പളം പൂ‌ർണ്ണമായി മുടങ്ങിയെന്നും ജീവനക്കാർക്ക് കൂപ്പണല്ല, കൂലിയാണ് വേണ്ടതെന്നും ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് പറഞ്ഞു. ദിവസവും 12 മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ പട്ടിണിക്കിടും എന്നാണ് സർക്കാർ‌ നയം. ഓണത്തിനും ശമ്പളം മുടങ്ങിയാൽ നോക്കിയിരിക്കില്ല. സെപ്‌തംബർ 5 ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.