തിരുവനന്തപുരം: അന്താരാഷ്ട്ര ആയുർവേദ പ്രസ്ഥാനമായ ഓറിയൻസിന്റെ 12ാം വാർഷികം പ്രമാണിച്ച് തിരുവിതാംകൂർ കൊട്ടാരത്തിലെ ആദിത്യവർമ്മ ഗാന്ധിപാർക്കിൽ ഇലഞ്ഞിത്തൈ നട്ടു. ലക്ഷ്മിപ്രഭ ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10.30നാണ് പരിപാടി നടന്നത്. അന്തരീക്ഷ മലിനീകരണത്താൽ ജീവിതം ദുസഹമാകുമ്പോൾ വൃക്ഷത്തൈകൾ നട്ടുവളർത്തി വരും തലമുറകൾക്ക് രക്ഷയേകണമെന്ന് ആദിത്യ വർമ്മ പറഞ്ഞു. ലക്ഷ്മിപ്രഭ ഹെൽത്ത് കെയർ സ്റ്രോക്കിസ്റ്റ് പി.ഗിരികുമാർ, എസ്.നൗഷാദ്, കോവിലകം നന്ദകുമാർ, ബാബു.കെ.നായർ തുടങ്ങിയവരും പങ്കെടുത്തു