1

തിരുവനന്തപുരം: സർക്കാരിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാരുടെ ബില്ലുകൾ സീനിയോറിട്ടി ലിസ്റ്റിൽപ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത്,തദ്ദേശസ്വയംഭരണം,ഇറിഗേഷൻ,ഹാർബർ തുടങ്ങിയ വകുപ്പുകളിലെ കരാറുകാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് മുഖേന നടപ്പാക്കുന്ന പ്രവർത്തനങ്ങളും കുടിശ്ശികയായി കിടക്കുന്ന ബില്ലുകളും കൊടുത്തുതീർക്കണമെന്നും അ‌ഞ്ച് ലക്ഷം വരെയുള്ള ടെണ്ടറുകൾ ഇ-ടെണ്ടറിൽ നിന്ന് ഒഴിവാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എ. മനാഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര,സംസ്ഥാന ഭാരവാഹികളായ ജി. തൃദീപ്,എസ്. ഹരികുമാർ,എ.കെ.ഷാനവാസ്,കെ.വി. സൂരജ്കുമാർ,ജി. സോമശേഖരൻ നായർ, എൻ.ജെ. അജിത്കുമാർ,എസ്.പത്മകുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ മുതിർന്ന കരാറുകാരെ യോഗത്തിൽ ആദരിച്ചു.