തിരുവനന്തപുരം: ഡോ. രജിത് ഫൗണ്ടേഷനും അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി 50 നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഓണസമ്മാന വിതരണം മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഓണസമ്മാനമായി നൽകുന്ന പലവ്യഞ്ജന-പച്ചക്കറി കിറ്റുകൾക്കായി 50,000 രൂപ സംഭാവന ചെയ്ത ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ.എം.എ. യൂസഫലിക്കും കിറ്റുകൾ വാങ്ങാനെത്തിയ രാജാജി നഗർ നിവാസികൾക്കും മന്ത്രി ഓണാംശകൾ നേർന്നു. ജോ‌ർജ്ജ് ഓണക്കൂറിനെ മന്ത്രി പൊന്നാട അണിയിച്ചു. ഉച്ചയ്ക്ക് 2ന് എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. രജിത് ഫൗണ്ടേഷൻ ചെയർമാൻ ഡോ.രജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് കൊറ്റംപള്ളി, ടി.ടി. ഉഷ,അനുജ അനിൽ തുടങ്ങിയവർ പങ്കെടുത്തു.