തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് പങ്കാളിത്ത ഗ്രാമത്തിലെ കിടപ്പുരോഗികൾക്കും നിർദ്ധനർക്കും ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ആർ.ജിത നിർവഹിച്ചു.

കോളേജ് പ്രവർത്തിക്കുന്ന ചെമ്പഴന്തി - അണിയൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എൻ.എസ്എ.സ് വോളന്റിയർമാർ നടത്തിയ പാലിയേറ്റീവ് കെയർ സർവ്വേയിലൂടെ കിടപ്പുരോഗികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദൃശ്യ ദാസ്, ഓഫീസ് സ്റ്റാഫ് അംഗം പി.എസ്.ബിനി വോളന്റിയർ സെക്രട്ടറിമാരായ ആർ.വിനായക്, ഗോപിക കനകൻ, ആർ സ്നേഹ എന്നിവർ പങ്കെടുത്തു.