തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാധിരാജ അക്ഷരശ്ളോക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അക്ഷരശ്ലോക പരിപാടി ചീഫ് സെക്രട്ടറി വി.പി.ജോയ് ഉദ്ഘാടനം ചെയ്തു. അക്ഷരശ്ളോക സമിതി അംഗങ്ങൾക്കൊപ്പം ചീഫ് സെക്രട്ടറിയും അക്ഷരശ്ലോകങ്ങൾ ചൊല്ലി. റിട്ടയേഡ് ഐ.ജി എസ്.ഗോപിനാഥ് പരിപാടിയിൽ മുഖ്യാതിഥിയായി. മുൻ ജില്ലാ കളക്ട‌ർ എസ്.ശ്രീനിവാസൻ, അക്ഷരശ്ളോക സമിതി സെക്രട്ടറി എസ്.വേലപ്പൻ പിളള, സമിതി അംഗങ്ങളായ ഗോവിന്ദൻ നമ്പൂതിരി, ബിന്ദു വാസുദേവൻ, ബോധ വർമ്മ, ചിന്മയൻ നായർ തുടങ്ങിയ പരിപാടിയിൽ പങ്കെടുത്തു.