തിരുവനന്തപുരം: തിരുവല്ലം ഹരിത റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.സജിമോൻ സ്വാഗതം പറഞ്ഞു.വിവേക് വിശ്വൽ ഐ.എഫ്.എസ്,​ ഡോ.എസ്.രാംദുലാരി,​ ഡോ.എസ്.സൗമ്യ,​ഡോ.നേഹ രാജു മാത്യുസ്,​ഡോ.വി.ആർ.അ‌ഞ്ജലി.എം.ഡി,​ആയുർവേദ തെറാപ്പിസ്റ്റ്, എസ്.നിതീഷ് എന്നിവരെ ആദരിച്ചു. വിധവകൾക്കുള്ള പെൻഷനും കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനവും അംഗങ്ങൾക്കുള്ള ഓണക്കിറ്റും വിതരണം ചെയ്തു. കെ.സുകുമാരൻ നന്ദി പറഞ്ഞു