p

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്സിൽ ബി.ടെക്,​ എം.ടെക് സ്പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്ര്,​ടി.സി,​എൻ.ഒ.സി,യോഗ്യതാ സർട്ടിഫിക്കറ്റുകൾ,​മാർക്ക് ഷീറ്റ്,​ നിലവിലെ എംപ്ളോയ്മെന്റ് സർട്ടിഫിക്കറ്ര്,​ കോൺടക്ട് സർട്ടിഫിക്കറ്ര്,​എക്സ്പീരിയൻസ് സർട്ടിഫിക്കറ്ര് എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം കോളേജിൽ എത്തണം. ബി.ടെക് മെക്കാനിക്കൽ എൻജിനിയറിംഗ്,​ ഇലക്ട്രോണിക്സ് ആൻ‌‌ഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്,​ ഇലക്ട്രിക്കൽ ആൻ‌‌ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നിവയുടെ സ്പോട്ട് അഡ്മിഷൻ 14ന് ഉച്ചയ്ക്ക് 2നും എം.ടെക് അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻ‌‌ഡ് ഇൻസ്ട്രമെന്റേഷൻ(ഇ.സി.ഇ)​,​ ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്(എം.ഇ)​,​പവർ സിസ്റ്റം(ഇ.ഇ.ഇ)​,​ജിയോടെക്നിക്കൽ എൻജിനിയറിംഗ്(സി.ഇ)​ എന്നിവയുടേത് 16ന് ഉച്ചയ്ക്ക് 2നും നടക്കും.