smrithi

തിരുവനന്തപുരം: മല്ലിക വേണുകുമാർ രചിച്ച നിയോഗ സ്മൃതി എന്ന നോവൽ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി അനിൽ ചേർത്തല ഏറ്റുവാങ്ങി. കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വയലാർ മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി.പി. ശാസ്തമംഗലം,​ കൃഷ്ണ പൂജപ്പുര,​ ഡോ. രമാ ഹരിദാസ്,​ മതിര ബാലചന്ദ്രൻ,​ എസ്. സരോജം,​ ഡോ. ജി. രാജേന്ദ്രൻ പിള്ള,​ പുലിപ്പാറ ബിജു ഗായത്രി എന്നിവർ പ്രസംഗിച്ചു. മല്ലിക വേണുകുമാർ മറുപടി പറഞ്ഞു.