
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഏറ്രുമുട്ടലിൽ സേനാംഗത്തിന് പരിക്കേറ്റു.
ഷോപ്പിയാനിലെ ഹെഫ് ഷിർമൽ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സുരക്ഷാസേന തെരച്ചിലിനെത്തിയത്. തുടർന്ന് ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.