samsung

ജോലി സമയം കഴിഞ്ഞും അധികനേരം പണിയെടുക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇനി അധികനേരം പണിയെടുത്താൽ കമ്പ്യൂട്ടർ ടേബിളിലെ മൗസും വടിയെടുക്കും. സൗത്ത് കൊറിയൻ കമ്പനിയായ സാംസംഗാണ് പുതിയ മൗസ് വികസിപ്പിച്ചെടുത്തത്. സാധാരണഗതിയിൽ ഉപയോഗിക്കാവുന്ന ഒരു മൗസ് അല്ല ഇത്. ഉപയോക്താവ് നിശ്ചിത ജോലിസമയം കഴിഞ്ഞും ജോലി മതിയാക്കിയില്ലെങ്കിൽ ഈ അസാധാരണ മൗസ് ടേബിളിൽ നിന്ന് തെന്നിമാറി സമയം അറിയിക്കും. 

ഡബ്ബ്ഡ് സാംസംഗ് ബാലൻസ് മ‌ൗസ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. സാംസംഗ് തന്നെയാണ് പുതിയ മൗസിന്റെ വിഡിയോ അവരുടെ കൊറിയൻ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചത്.  ഒരു മനുഷ്യൻ ജോലി ചെയ്യുന്നതും അയാളുടെ വർക്കിംഗ് ടൈം ആറുമണിക്കൂർ കഴിയുമ്പോൾ മൗസ് ഓടിപ്പോകുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം.

മനുഷ്യന്റെ കൈയുടെ ചലനം തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്. തെന്നിമാറുന്ന ഇവയെ കൈപ്പിടിയിലാക്കാം എന്നാണ് ചിന്തയെങ്കിൽ അത് നടക്കില്ല. കാരണം പല്ലി പ്രാണരക്ഷാർത്ഥം വാൽ മുറിക്കുമ്പോലെ മൗസ് സെൻട്രൽ പാർട്ടുമായുള്ള കണക്ഷൻ സ്വയം വിച്ഛേദിച്ചു കളയും. എന്തായാലും എത്ര തൊഴിലിടങ്ങൾ ഈ മൗസ് വാങ്ങിവയ്ക്കുമെന്ന് കണ്ടറിയാം.