
ഗുർദാസ്‌പുർ: പഞ്ചാബിലെ ഗുർദാസ്‌പുരിലെ അതിർത്തിക്ക് സമീപം ഇന്നലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോൺ കണ്ടെത്തി. ബി.എസ്.എഫ് വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേയ്‌ക്ക് മടങ്ങി. പുലർച്ചെ അഞ്ചോടെ ബി.എസ്.എഫ് റോസാ പോസ്റ്റ് ബി.ഒ.പി 89 ബി.എൻ പ്രദേശത്താണ് ഡ്രോൺ കണ്ടത്. സംഭവത്തിൽ ബി.എസ്.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. മുമ്പ് രണ്ടുതവണ പാക് ഡ്രോൺ അതിർത്തിയിലെത്തിയിരുന്നു.