
തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ആറ്റിപ്ര ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡി. അശോകൻ അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോയും,ക്യാഷ് അവാർഡും നൽകി.നിർദ്ധനരായവർക്ക് ഓണപ്പുടവ വിതരണം ചെയ്തു.സെക്രട്ടറി സജികുമാർ സ്വാഗതം പറഞ്ഞു. വെെസ് പ്രസിഡന്റ് വിധുകുമാർ,യൂണിയൻ പ്രതിനിധി ആറ്റിപ്ര ചന്ദ്രബാബു എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ,ദിനേശ്,സി.രാജൻ,ബെെജു പ്രകാശ്, അജയകുമാർ,ജി.പി .ശശിധരൻ എന്നിവർ പങ്കെടുത്തു.