6

അഹമ്മദാബാദ്: 200 കോടി രൂപയുടെ 40 കിലോ ഹെറോയിനുമായി ബോട്ടിൽ ഗുജറാത്ത് തീരത്തെത്തിയ ആറ് പാകിസ്ഥാനികൾ അറസ്റ്റിൽ. ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറബിക്കടലിൽ വച്ച് പാകിസ്ഥാനി മത്സ്യബന്ധന ബോട്ടിൽ നിന്ന് ഹെറോയിൻ പിടികൂടിയത്.

കച്ച് ജില്ലയിലെ ജാഖൗ തുറമുഖത്തിനു സമീപത്തെ നടുക്കടലിലായിരുന്നു മയക്കുമരുന്ന് വേട്ട. ഗുജറാത്ത് തീരത്തെത്തിച്ച ശേഷം റോഡ് മാ‌ർഗം പഞ്ചാബിലെത്തിക്കാനായിരുന്നു പദ്ധതി. തങ്ങൾക്കു ലഭിച്ച കൃത്യമായ വിവരത്തെ തുടർന്നാണ് ഹെറോയിൻ പിടികൂടിയതെന്ന് മുതിർന്ന എ.ടി.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻപും ഗുജറാത്ത് തീരത്തിലൂടെ ഇന്ത്യയിലേക്ക് മയക്കുമരുന്നു കടത്താനുള്ള ശ്രമംഎ.ടി.എസും കോസ്റ്റ് ഗാർഡും ചേ‌ർന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്.