
ആന്ധ്രാപ്രദേശ്: സെക്കന്തരാബാദ് ദുരന്തോ എക്‌സ്‌പ്രസിലെ യാത്രക്കിടെ ബുദ്ധിമുട്ടുകൾ നേരിട്ട യുവതിയുടെ പ്രസവമെടുത്ത് മെഡിക്കൽ വിദ്യാർത്ഥി. ട്രെയിൻ ചൊവ്വാഴ്ച അനകപ്പള്ളി സ്റ്റേഷനിലെത്തും മുമ്പാണ് ശ്രീകാകുളം സ്വദേശിയ്ക്ക് പ്രസവ വേദനയുണ്ടായത്. തുടർന്നാണ് ഇതേ കോച്ചിലുണ്ടായിരുന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി പ്രസവമെടുത്തത്. അമ്മയ്ക്കും കുഞ്ഞിനും രക്ഷയ്ക്കായെത്തിയ വിദ്യാർത്ഥിയെ യുവതിയുടെ കുടുംബവും യാത്രക്കാരും അഭിനന്ദിച്ചു. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ പരിചരണത്തിലാണ്.