തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ് )നേതൃത്വത്തിൽ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ ധർണ ഉദ്‌ഘാടനം ചെയ്തു. ആർ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ്,സംസ്ഥാന സെക്രട്ടറി എൻ.എസ് .രണജിത്,സംസ്ഥാന ട്രഷറർ ശ്രീകുമാർ,എസ്.ആർ.അനീഷ്,ജീവൻ സി.നായർ എന്നിവർ പങ്കെടുത്തു.