തിരുവനന്തപുരം:കളേഴ്സ് ഒഫ് നേച്ചർ ചിത്രപ്രദർശനം തിരുവനന്തപുരം മ്യൂസിയം ഒാഡിറ്റോറിയത്തിൽ നടക്കും. പത്തനംതിട്ടയിലെ കേരള ചിത്രകലാ പരിഷത്ത് പ്രവർത്തകരായ കൂടൽ സ്വദേശി ഗ്രേസി ഫിലിപ്പ്, അരുവിക്കര സ്വദേശി ജയന്തി.വി, ഓയൂർ സ്വദേശി ആഷ.എം.എസ്‌ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുക. കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് 17ന് ഉച്ചയ്ക്ക് 12ന് ചിത്ര പ്രദർശനം ഉദ്‌ഘാടനം ചെയ്യും.കേരള കൾച്ചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ മുഖ്യാതിഥിയാകും.21 വരെയാണ് പ്രദർശനം.