തിരുവനന്തപുരം: 2021 ലെയും 2022 ലെയും ജി.ദേവരാജൻ ശക്തിഗാഥ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021ലെ പുരസ്‌കാരം സംഗീത സംവിധായകൻ ശ്യാമിനും 2022 ലെ പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്കും നൽകുമെന്ന് ജി.ദേവരാജൻ ശക്തിഗാഥ പ്രസിഡന്റ് ഡോ.പി.കെ.ജനാർദ്ദന കുറുപ്പ് അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 27 ന് വൈകിട്ട് 5.30 ന് അയ്യൻ‌കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് നൽകും. ശക്തിഗാഥ രക്ഷാധികാരി ബിനോയ് വിശ്വം എം.പി മുഖ്യപ്രഭാഷണം നടത്തും. ഗായകൻ ജി.ശ്രീറാമിനെ ആദരിക്കും. 7.30 ന് വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന ഗാനമേള ഉണ്ടാകും.ശക്തിഗാഥ സെക്രട്ടറി സോമൻ ചിറ്റല്ലൂർ,ട്രഷറർ അനിരുദ്ധൻ നിലമേൽ,കമ്മിറ്റി അംഗം എം.എ.ഫ്രാൻസിസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.