തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി എന്ന പേരിൽ 17ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ( ഇൻചാർജ് ) എ. അബ്ദുൾ ഹാരിസും ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസും അറിയിച്ചു. സംഘടനയ്‌ക്കിപ്പോൾ സംസ്ഥാന കമ്മിറ്റി നിലവിലില്ല. സംസ്ഥാന കൗൺസിലാണുള്ളത്. കെ.ജി.ഒ.യുമായി ബന്ധമില്ലാത്തവർ സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.