srinagar-encounter

ശ്രീനഗർ: ശ്രീനഗറിലെ നൗഗാമിൽ ബുധനാഴ്ച രാത്രി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമയിൽ നിന്നുള്ള ഐജാസ് റസൂൽ നാസർ, ഷഹീദ് അഹ്മദ് എന്നറിയപ്പെടുന്ന അബു ഹംസ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഭീകര സംഘടനയായ അൻസാർ ഗസ്‌വത്-ഉൾ ഹിന്ദുമായി ബന്ധമുണ്ടെന്ന് കാശ്മീർ സോൺ പൊലീസ് അറിയിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളിയെ പുൽവാമയിൽ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്.