criminal-enacts-surrender

ഉത്തർപ്രദേശ്: പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുന്ന പ്രതിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തർ പ്രദേശിലെ അംറോഹയിലെ പൊലീസ് സ്റ്റേഷനിലാണ് മോഷണക്കേസ് പ്രതിയായ കമൽ ഗുപ്ത കുറ്റം ഏറ്റുപറഞ്ഞത്.

കൈകളുയർത്തി സ്റ്റേഷനിലേക്ക് കയറിയ പ്രതി സർക്കിൾ ഓഫീസറുടെ ക്യാബിനിലെത്തി തെറ്റുകൾ ഏറ്റുപറയുകയായിരുന്നു. തെറ്റ് ആവർത്തിക്കില്ലെന്നും അയാൾ പറയുന്നു. കുറ്റ കൃത്യത്തെക്കുറിച്ച് ചോദിക്കുന്ന ഉദ്യോഗസ്ഥനോട് തന്റെ അറസ്റ്റിനെക്കുറിച്ചും ഗുപ്ത വിവരിച്ചു. തുടർന്ന് ഗുപ്തയെ പൊലീസുകാർക്ക് കൈമാറി.