തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രമായ 'മോദി അറ്റ് ട്വന്റി:ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകം കാലിക്കറ്റ് സർവകലാശാല ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സജിത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നന്ദകുമാർ,ബി.എൽ.അജേഷ് എന്നിവർ പങ്കെടുത്തു.