
ലഡാക്ക്: ലേയിലെ അൽചി പ്രദേശത്തു നിന്ന് 189 കിലോമീറ്റർ വടക്ക് റിക്ടർ സ്കെയിൽ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സെയ്സ്മോളജി (എൻ.എസ്.ഇ) അറിയിച്ചു. പുലർച്ചെ 4.19നാണ് ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. കഴിഞ്ഞയാഴ്ച ജമ്മു കാശ്മീരിലെ കത്രയിൽ നിന്ന് 62 കിലോമീറ്റർ കിഴക്ക്-വടക്ക്-കിഴക്ക് റിക്ടർ സ്കെയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.