1

പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊതുവഴി തുറക്കണമെന്നാവശ്യപ്പെട്ട് 3-ാം വാർഡിലെ മല്ലൻവിള കോളനിയിലെ രണ്ട് കുടുംബങ്ങൾ സമരം നടത്തി. വീട്ടിൽ കടന്നുചെല്ലാൻ വഴിയില്ലാതെ നട്ടം തിരിയുന്ന കാൻസർ രോഗി രാജൻ ഉൾപ്പെടെയാണ് സമരം ചെയ്യുന്നത്. 4-ാം തവണയാണ് ഇവർ പഞ്ചായത്തിന് മുന്നിൽ സമരത്തിനെത്തുന്നത്.പരിഹാരമായില്ലെങ്കിൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇവർ പറയുന്നത്.