തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്‌ക്കാത്തതിനാൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്രേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ നടപടിയിൽ യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധം കെ.പി.സി.സി അംഗം കെ.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.എസ്.അജിത് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു ബ്ളോക്ക് വൈസ് പ്രസിഡന്റ് നന്ദു,​യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിമാരായ അമൽ ചന്ദ്രൻ,​മഹേഷ്,​ ശ്യാം,​ ഷാജഹാൻ,​കൈലാസ് മണ്ഡലം പ്രസിഡന്റുമാരായ മായാദാസ്, ജിതിൻ,​അജിത് എന്നിവർ നേതൃത്വം നൽകി.