തിരുവനന്തപുരം:അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠേശ്വരം ആർട്ടിസാൻസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാചരണം മുൻ പ്രസിഡന്റ് എ.കുമാരസ്വാമി ഉദ്‌ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.ആർ.ഹരിഹരൻ ആചാരി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വിക്രമൻ സ്വാഗതം പറഞ്ഞു.അഡ്വ.രാജ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി.ട്രഷറർ സുരേഷ്,ബോർഡ് അംഗങ്ങളായ ദേവപാലൻ,ശശിധരൻ,ലളിത എന്നിവർ സംസാരിച്ചു. മുരുകൻ നന്ദി പറഞ്ഞു.
വിശ്വകർമ്മ കുടുംബസഹായ സംഘം
തിരുവനന്തപുരം:വാഴോട്ടുകോണം വിശ്വകർമ്മ കുടുംബസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഹാളിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാചരണം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആർ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.വി.ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.ബിൻകുമാർ ആചാരി മുഖ്യ പ്രഭാഷണം നടത്തി. സംഘം വൈസ് പ്രസിഡന്റ് വി.ഗിരീശൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഓണവില്ല് കുടുംബ സഹോദരങ്ങൾ,നടൻ ബൈജു പൂജപ്പുര,യുവ എഴുത്തുകാരൻ ആർ.ജയറാം,വാസ്തുശില്പി വിജയകുമാർ.എസ്.അമരവിള എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി.ട്രഡിഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് ഭരതന്നൂർ,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ചിത്രലായം രാധാകൃഷ്ണൻ,വി.രംഗസ്വാമി (സി.പി.എം),മധുകുമാർ (ക്ഷീര കർഷക കോൺഗ്രസ്),കെ.ശ്രീകുമാരൻ ആശാരി,ഗിരിജാമോൻ,സനൽകുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ കെ.ശ്രീകുമാരൻ ആശാരി നന്ദി പറഞ്ഞു.