തിരുവനന്തപുരം: ഗവ.വനിതാ കോളേജിലെ എൻ.സി.സി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി ബോധവത്കരണ ക്ലാസെടുത്തു.പ്രിൻസിപ്പൽ ഡോ.ചാന്ദിനി സാം അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ അനില ജെ.എസ്,​ സി.ടി.ഒ ഡോ.ഷബാന ഹബീബി തുടങ്ങിയവർ സംസാരിച്ചു. ഋഷിരാജ് സിംഗ് രചിച്ച 'വൈകും മുമ്പേ' എന്ന പുസ്തകം പ്രിൻസിപ്പൽ ഏറ്രുവാങ്ങി.എസ്.യു.ഒ പി.ജെ.ചാന്ദിനി നന്ദി പറഞ്ഞു.