death

പഞ്ചാബ്: പഞ്ചാബിലെ കപുർത്തല സിറ്രി പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്രിലായയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. റാട്ടാ നൗ അബാദ് പ്രദേശവാസിയായ റോഷൻലാൽ(25) ആണ് മരിച്ചത്. സ്കൂട്ടർ മെക്കാനിക് ആയി റോഷൻ ലാൽ ജോലി ചെയ്തിരുന്ന കടയുടെ ഉടമ നൽകിയ മോഷണ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പ്രാദേശിക സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹ മരണത്തിൽ അന്വേഷണം നടത്താൻ എസ്.പി ഹർവീന്ദർ സിംഗിനെ ചുമതലപ്പെടുത്തിയതായി എസ്.എസ്.പി നവ്നീത് സിംഗ് പറഞ്ഞു. മരണം സംബന്ധിച്ച് റിപ്പോർട്ട് അയക്കാൻ എസ്.എസ്.പിയോട് ആവശ്യപ്പെട്ടതായി ജലന്ധർ റേഞ്ച് ഡി.ഐ.ജി എസ്. ഭൂപതി പറഞ്ഞു.