
ചെന്നൈ: തമിഴ് സിനിമാ താരം പൗളിൻ ജെസീക്കയെ (ദീപ-29) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഡയറിയിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തി. ഞായറാഴ്ചയായിരുന്നു സംഭവം.
നിരവധി തമിഴ് സിനിമകളിൽ സഹനടിയായും ചെറിയ വേഷങ്ങളിലും അഭിനയിച്ച ദീപ, സി.എസ്. മഹിവർമ്മൻ സംവിധാനം ചെയ്ത വൈതാ എന്ന സിനിമയിൽ നായികയായി. തുപ്പറിവാളൻ എന്ന സിനിമയിലൂടെയും ശ്രദ്ധനേടി. നടിയുടെ അപ്രതീക്ഷിതമായ വിയോഗം വീട്ടുകാരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു.