
ലക്‌നൗ: ട്രാക്ക് മറികടക്കുന്നതിനിടെ ചരക്ക് തീവണ്ടി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനി റിങ്കിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഉത്തർപ്രദേശിലെ കൗശാമ്പിയിലെ ഭർവാരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
റിങ്കി ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ട്രാക്ക് മറികടക്കുമ്പോഴാണ് കാൺപൂരിലേക്കു പോയ ചരക്കു തീവണ്ടി ഇടിച്ചത്. ഇതേ സ്റ്റേഷനിൽ ഡൽഹി - ഹൗറാ റൂട്ടിലെ എൻജിനിയറിംഗ് വിഭാഗത്തിലാണ് റിങ്കിയുടെ പിതാവ് രാംവിശാൽ ജോലി ചെയ്യുന്നത്.