തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വാർഷിക സമ്മേളനം തിരുവനന്തപുരം ചിരാഗ് ഹോട്ടലിൽ നടന്നു.ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവി അദ്ധ്യക്ഷത വഹിച്ചു.ആർ.ആർ.കെ.എം.എസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ പി.സുനിൽകുമാർ,എഫ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ,എൻ.ജി.ഒ സംഘ് പ്രസിഡന്റ് ടി.എൻ.രമേശ്,കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്.അരുൺകുമാർ,ഗവൺമെന്റ് പ്രസ് വർക്കേഴ്സ് സംഘ് ജനറൽ സെക്രട്ടറി ബി.കെ.ജയപ്രസാദ്,പി.എസ്.സി എംപ്ളോയീസ് സംഘ് ജനറൽ സെക്രട്ടറി ആർ.ഹരികൃഷ്‌ണൻ,പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി കെ.കെ.ശ്രീകുമാർ,ധ്യാൻചന്ദ് ജേതാവ് കെ.സി.ലേഖ തുടങ്ങിയവർ സംസാരിച്ചു.