
തിരുവനന്തപുരം: കേരളത്തിലെ ലത്തീൻ സഭ നവോത്ഥാന മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ സ്കൂൾ പാഠാവലിയിൽ ഉൾപ്പെടുത്തണമെന്ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസത്തിനു മിഷനറിമാർ നൽകിയ സംഭാവനകൾ, ഉദയംപേരൂർ സുനഹദോസിന്റെ കാനോനകൾ, ഹോർത്തൂസ് മലബാറിക്കൽസ്, സ്വാതന്ത്ര്യസമര സേനാനി ആനി മസ്‌ക്രിൻ, ചവിട്ടുനാടകം, ക്രിസ്തീയ കാവ്യമായ പുത്തൻ പാന, സംക്ഷേപവേദാർത്ഥം ,പള്ളിക്കൊപ്പം പള്ളിക്കൂടം വിദ്യാഭ്യാസ വിപ്ലവം തുടങ്ങി കേരള നവോത്ഥാനത്തിന് കാരണമായ പന്ത്രണ്ടോളം സംഭാവനകൾ പാഠ്യ പുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.