
ലക്നൗ: ഇന്തോ-നേപ്പാൾ അതിർത്തിയിലെ സൊനൗലിയിൽ നിന്ന് 1.65 കോയുടെ ഹെറോയിനുമായി നാലു പേരെ എസ്.എസ്.ബിയും ഉത്തർപ്രദേശ് പൊലീസും ചേർന്ന് അറസ്റ്റു ചെയ്തു. മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതാൻവാ പ്രദേശവാസികളായ ദിനേഷ് ലോധി (42), പഥർ ഗുപ്ത (45), ഫിറോസ് ഖാൻ (43), ജലീൽ ഖാൻ (32) എന്നിവരാണ് അറസ്റ്റിലായത്. പതിവ് പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് നൗതാൻവാ സർക്കിൾ ഓഫീസർ അനുജ് കുമാർ സിംഗ് പറഞ്ഞു.