utharakhand-woman

ഡെറാഡൂൺ: ഉത്തരകാശിയിലെ കുമ്രാദ ഗ്രാമത്തിൽ കനത്ത മഴയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമംതുടരുന്നു. പുലർച്ചെ 1.30നാണ് വീട് തകർന്നത്. രക്ഷാപ്രവ‌ർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദ്രുതകർമ്മ സേന അറിയിച്ചു.

കനത്ത മഴയിൽ ഉത്തരാഖണ്ഡിന്റെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. ഋഷികേശ്-ഗംഗോത്രി ദേശീയ പാതയും ഡെറാഡൂൺ ജില്ലയിലെ വികാസ് നഗർ - കൽസി ബർകോട്ട് ദേശീയ പാതയും പാറ വീണ് തടസപ്പെട്ടു. രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി.