തിരുവനന്തപുരം:സുന്ദരം ധനുവച്ചപുരം സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സുന്ദരം ധനുവച്ചപുരത്തിന്റെ ഒന്നാം അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സി.ദിവാകരൻ ഉദ്‌ഘാടനം ചെയ്തു. പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.വി.ദത്തൻ സ്വാഗതം പറഞ്ഞു. എസ്.ഭാസുരചന്ദ്രൻ, ടി.കെ.വിനോദൻ,പ്രൊഫ.എച്ച്.വി. വിജയകുമാരി,പ്രൊഫ.ആർ.ഉഷാദേവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.എൻ.എസ് സുമേഷ് കൃഷ്ണൻ,സബീഷ് ബാല,ജി.മോഹൻ,സുനിൽ പട്ടിമറ്റം,ദേവയാനി.എസ.കുമാർ,നികിത,ഗോകുൽ,ഇഷാലക്ഷ്മി ,സ്മിത,നയന ആനന്ദ്,ബീന.എസ് ,നടാഷ.എ തുടങ്ങിയവർ സുന്ദരം ധനുവച്ചപുരത്തിന്റെ കവിതകൾ അവതരിപ്പിച്ചു.സാംസ്കാരിക കേന്ദ്രം സെക്രട്ടറി പള്ളിച്ചൽ സുരേഷ് നന്ദി പറഞ്ഞു.