
ന്യൂഡൽഹി: ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റും സൈന്യവും ചേർന്ന് പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർക്കായി പാഠ്യപദ്ധതി ആവിഷ്കരിക്കും. ഐ.ഐ.എമ്മിലെ കനാൽ റോഡ് ക്യാമ്പസിൽ മേജർ ജനറൽ ശരദ് കപൂർ, കേണൽ ജി.പി സിംഗ് തുടങ്ങി സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ നിർണായക പങ്ക് വഹിക്കാൻ ഐ.ഐ.എമ്മിന് കഴിയുമെന്ന് ഐ.ഐ.എം ജമ്മു ഡയറക്ടർ പ്രൊഫ. ബി.എസ്. സഹായ് പറഞ്ഞു.