 
ജയ്‌പൂർ: രാജസ്ഥാനിലെ സവായ് മധോപുരിൽ 12 ലക്ഷം രൂപയടങ്ങിയ എ.ടി.എം മോഷ്ടാക്കൾ കവർന്നു. ബുധനാഴ്ച രാത്രിയാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മെഷീൻ നഷ്ടമായത്. ബാങ്കിന്റെ പരാതിയിൽ ചൗത് കാ ബർവാര പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.