haryana-farmers

ന്യൂഡൽഹി: ഉത്പന്നങ്ങൾ സംഭരിക്കുന്നതിൽ കാലതാമസം നേരിട്ടതിനെത്തുടർന്ന് ഹരിയാനയിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടെ കുരുക്ഷേത്രയിലെ ദേശീയ പാത 44 ഉപരോധിച്ചു. ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. വിള സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ സംഭരണ തീയതി മുൻകൂട്ടി അറിയിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നെല്ല് വൻതോതിൽ മണ്ടികളിലെത്തിയിട്ടും ഏജൻസികൾ ഏറ്റെടുക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. ഇതുകാരണം അംബാല, കൈതൽ തുടങ്ങി പല ജില്ലകളിലും നൂറു കണക്കിന് ക്വിന്റൽ നെല്ല് ഈർപ്പം മൂലം നശിച്ചെന്നും കർഷകർ പറഞ്ഞു. അതേസമയം ഔദ്യോഗിക സംഭരണം ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും.