തിരുവനന്തപുരം:പട്ടം കാവല്ലൂർകോണം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ചുള്ള കലാസാംസ്കാരിക പരിപാടികളുടെ ഉദ്‌ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് പി.ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബേബി പീറ്റർ സ്വാഗതം പറഞ്ഞു.സിനിമ സീരിയൽ താരം ജോബി ഓണ സന്ദേശം നൽകി.ഡോക്ടറേറ്റ് നേടിയ മഞ്ജു.എസ്. നായരെ ആദരിച്ചു.'തല' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സംസ്ഥാന അവാർഡ് നേടിയ കോട്ടൺഹിൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായ അനുവിന് പുരസ്കാരവും ക്യാഷ് അവാർഡും നൽകി. കലാപരിപാടികളിൽ വിജയികൾക്ക് സമ്മാനം നൽകി.