തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ദിവസവും വിവിധ നൃത്ത സംഗീത പരിപാടികൾ ഉണ്ടാകും. ഒക്ടോബർ 5ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങും നടക്കും.4ന് ഗ്രന്ഥങ്ങൾ ആയുധങ്ങൾ തുടങ്ങിയവ പൂജവയ്ക്കും. വിജയദശമി ദിനമായ 5ന് കുട്ടികളെ എഴുത്തിനിരുത്തും.രാവിലെ 7മുതൽ ക്ഷേത്ര പ്രാർത്ഥനാ മണ്ഡപത്തിൽ മേൽശാന്തി,സഹ മേൽശാന്തി എന്നിവർ കുട്ടികൾക്ക് വിദ്യാരംഭം നടത്തും. ക്ഷേത്ര പരിസരത്തുള്ള ചട്ടിമ്പിസ്വാമി സ്മാരക മന്ദിരത്തിൽ പ്രൊഫ.ഡോ.കവടിയാർ രാമചന്ദ്രനും കുട്ടികൾക്ക് വിദ്യാരംഭം നടത്തും. വിദ്യാരംഭത്തിനുള്ള രസീതുകൾ ക്ഷേത്ര കൗണ്ടറിൽ നിന്ന് മുൻകൂറായി ലഭിക്കും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5ന് ഭജന,രാവിലെ 8ന് ഭക്തി ഗാനാഞ്ജലി, 10ന് ലളിതാസഹസ്രനാമജപം,വൈകിട്ട് 5ന് ശാസ്ത്രീയനൃത്തം,രാത്രി 7ന് വീണക്കച്ചേരി എന്നിവ നടക്കും. 28ന് രാവിലെ 9ന് ഭക്തിഗാന സുധ,രാത്രി 7ന് ഭരതനാട്യം,29ന് രാവിലെ 7ന് നാരായണീയ പാരായണം, രാത്രി 7ന് ശാസ്ത്രീയ നൃത്തം.30ന് രാവിലെ 5ന് ഭജന, വൈകിട്ട് 5ന് ഭരതനാട്യക്കച്ചേരി,രാത്രി 7.30ന് ശാസ്ത്രീയ നൃത്തം,ഒക്ടോബർ ഒന്നിന് രാവിലെ 8ന് ഭജന,വൈകിട്ട് 6ന് തിരുവാതിര, രാത്രി 7ന് ഭരതനാട്യം. 2ന് രാവിലെ 7ന് സൗന്ദര്യലഹരി പാരായണം, 10ന് ദേവഗീതങ്ങൾ,വൈകിട്ട് 6ന് ഭരതനാട്യം, രാത്രി 7ന് നൃത്ത സന്ധ്യ.3ന് രാവിലെ 8ന് ശാസ്ത്രീയ നൃത്തം, 11ന് ഭക്തിഗാനാമൃതം, വൈകിട്ട് 6ന് ശാസ്ത്രീയ നൃത്തക്കച്ചേരി, ഏഴിന് നൃത്തക്കച്ചേരി. 4ന് രാവിലെ 7ന് ഭജന,9ന് സംഗീതക്കച്ചേരി,വൈകിട്ട് 5ന്ശാസ്ത്രീയനൃത്തം എന്നിവയും നടക്കും.