
തിരുവനന്തപുരം: കൈരളി ബെൽജിയം മലയാളി അസോസിയേഷൻ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ബെൽജിയത്തിലെ ലുവൻ നഗരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എംബസി പ്രതിനിധി മനോജ് മാധവ്, ഡെപ്യൂട്ടി മേയർ ലാലിൻ വദേര, ഐ.എം.ഇ.സി സീനിയർ വൈസ് പ്രസിഡന്റ് ഹാരിസ് ഉസ്മാൻ, ഇന്ത്യ ഹൗസ് ലുവൻ കോർഡിനേറ്റർ ഹെർത് റോബറഹത് എന്നിവർ പങ്കെടുത്തു.