തിരുവനന്തപുരം:കേരള ഹിന്ദി പ്രചാര സഭയുടെ ആഭിമുഖ്യത്തിൽ വിവിധ വിദ്യാഭ്യാസ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി നടത്തിയ ഭാരതീയ ഭാഷാ കവി സമ്മേളനം ഏഴുമറ്രൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്തു.വാർദ്ധാ അന്തർദേശീയ ഹിന്ദി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ.ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ബി.മധു,ജി.സദാനന്ദൻ,എസ്.ഗോപകുമാർ എന്നിവർ സംസാരിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിലെ 25ൽ പരം കവികൾ തങ്ങളുടെ കവിതകൾ ആലപിച്ചു.തിരുവല്ല ശ്രീനി രചിച്ച 'മയമാധവം' എന്ന ഗ്രന്ഥത്തിന്റെ ഹിന്ദി വിവർത്തനവും ജി.രാമചന്ദ്രൻ തിരുവല്ലയുടെ കഹാനി സംഗ്രഹം 'മുർദ്ദ ഖജലാ രഹാഹെ' എന്ന പുസ്തകവും പ്രകാശനം ചെയ്തു.