
മോസ്കോ: രഹസ്യ രേഖകൾ ചോർത്തിയ കേസിൽ യു.എസ് കോടതി ശിക്ഷിച്ച യു.എസ് പൗരൻ എഡ്വേർഡ് സ്നോഡന് പൗരത്വം നൽകി റഷ്യ. 2013ൽ ആണ് സ്നോഡൻ റഷ്യയിൽ അഭയം തേടിയത്. 2020ലാണ് സ്നോഡൻ പൗരത്വത്തിന് അപേക്ഷിച്ചത്. ക്രിമിനൽ വിചാരണ നേരിടുന്നതിനായി അമേരിക്ക സ്നോഡനെ വിട്ടു കിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പൗരത്വം ലഭിക്കുന്നത്.