tiger

മുംബയ്: ചന്ദ്രപു‌ർ ജില്ലയിലെ ഗ്രാമത്തിൽ 55 വയസ്സുള്ള സ്ത്രീയെ കടുവ കടിച്ചുകൊന്നു. ജില്ലയിൽ നിന്ന് 128 കി.മീ അകലെ ബ്രഹ്മപുരി തഹ്സിലെ അവൽഗോൻ ഗ്രാമത്തിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. ധ്രുപദ മൊഹുർലെ എന്ന സ്ത്രീ തന്റെ ഫാമിലേക്ക് പോകുന്ന വഴി കടുവ ആക്രമിച്ച് കൊല്ലുകയായിരുന്നെന്ന് ബ്രഹ്മപുരി ഫോറസ്റ്റ് ഡിവിഷനിലെ റേഞ്ച് ഓഫീസർ ആർ.ഡി ഷിൻഡെ പറഞ്ഞു. തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.